ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും എലോണ്‍ മസ്‌ക് പടിയിറങ്ങുന്നു

വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്‌ക് പടിയിറങ്ങുന്നു. ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ പടിയിറക്കം.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവുകള്‍ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമിട്ട് ട്രംപ് കൊണ്ടുവന്ന ബില്ലിനെതിരെ മസ്‌ക് രംഗത്തുവന്നിരുന്നു. സര്‍ക്കാരിന്റെ അധിക ചെലവ് നിയന്ത്രിക്കാന്‍ ആവിഷ്‌കരിച്ച ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ പ്രവര്‍ത്തന ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്‌ക് ആഞ്ഞടിച്ചു. ബില്‍ നിരാശാജനകമാണെന്നും യുഎസ് ഗവണ്‍മെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്‌ക് വിമര്‍ശിച്ചു. ബില്ലിന് ഒരേസമയം ബിഗും ബ്യൂട്ടിഫുളും ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാന്‍ പറ്റൂ എന്നും മസ്‌ക് പറഞ്ഞിരുന്നു. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപിന് നന്ദി എന്ന് മസ്‌ക് എക്സില്‍ കുറിച്ചു.
What's Your Reaction?






