സൗദി വേൾഡ് റാലിയിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം; കാസർഗോഡിൻ്റെ അഭിമാനമായി മൂസ ഷരീഫ്
സൗദി: വേൾഡ് റാലി ചാമ്പ്യൻഷിപ്പിന്റെ WRC3 വിഭാഗത്തിൽ ചരിത്രപരമായ നേട്ടവുമായി കാസർഗോഡിൻ്റെ അഭിമാനമായ മൂസ ഷരീഫും ഹൈദരാബാദുകാരനായ നവീൻ പുലിഗില്ലയും. ഇന്ത്യൻ മോട്ടോർസ്പോർട്‌സിന് ആഗോള വേദിയിൽ പുതിയ മേൽവിലാസം സമ്മാനിച്ചാണ് ഈ വിജയ തിളക്കം. ഒരു പൂർണ്ണ ഇന്ത്യൻ ഡ്രൈവർ-കോ ഡ്രൈവർ കൂട്ടുകെട്ടിന് ലോക റാലി ചമ്പ്യൻഷിപ്പ് പോഡിയം ലഭിക്കുന്ന ആദ്യ വിജയം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 41 ടീമുകൾ പങ്കെടുത്ത കഠിന മത്സരത്തിലാണ് മൂസ ഷരീഫ്- നവീൻ കൂട്ടുകെട്ട് തങ്ങളുടെ മികവ് തെളിയിച്ചത്. 33 വർഷത്തിലേറെ റാലി പരിചയമുള്ള മൂസ ഷരീഫിന്റെ കൃത്യമായ നാവിഗേഷൻ വൈദഗ്‌ധ്യമാണ് ഈ ചരിത്രവിജയത്തിൽ നിർണായകമായത്. മാറിമറിയുന്ന മരുഭൂമിയിലെ ഭൂപ്രകൃതിയിലും തകർന്ന ട്രാക്കുകളിലും കൃത്യമായ ദിശ കാണിച്ചുകൊണ്ട് അദ്ദേഹം ടീമിന് ഗതി നിർണയിച്ചു. നാല് മണിക്കൂർ, 28 മിനിറ്റ്, 58 സെക്കൻഡ് സമയത്തിലാണ് 17 കഠിനമായ സ്പെഷൽ സ്റ്റേജുകളിലൂടെയുള്ള മത്സരം പൂർത്തിയാക്കിയത്. കെനിയ ആസ്ഥാനമായുള്ള ആഫ്രിക്ക ഇക്കോ സ്പോർട്‌സ് തയ്യാറാക്കിയ ഫോർഡ് ഫിയസ്റ്റ റാലി-3 കാറിലാണ് ഇവർ സാഹസിക യാത്ര പൂർത്തിയാക്കിയത്. കാസർഗോഡ് കുമ്പള സ്വദേശിയാണ് മൂസ ശരീഫ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


