ഇസ്രായേൽ ഹമാസിനെതിരെ സ്വയം പ്രതിരോധിച്ചിട്ടില്ല, നടത്തുന്നത് പലസ്തീൻ ജനതയ്ക്കെതിരെ പൂർണ്ണ യുദ്ധം- യു.എസ് സെനറ്റർ ബെർണി സാൻഡേഴ്
വെർമോണ്ട്: കൊടും ക്രൂരത നടക്കുന്ന ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് യു.എസ്. സെനറ്റർ ബെർണി സാൻഡേഴ് ആരോപിച്ചു. ഗസയിലെ ആക്രമണത്തെ ഇത്തരത്തിൽ വിലയിരുത്തുന്ന ആദ്യ യുഎസ് സെനറ്ററാണ് അദ്ദേഹം. ഗൗരവത്തോടെയാണ് തൻ്റെ നിഗമനമെന്ന് അദ്ദേഹം പറഞ്ഞു.
'രണ്ട് വർഷമായി, ഇസ്രായേൽ ഹമാസിനെതിരെ സ്വയം പ്രതിരോധിച്ചിട്ടില്ല. പകരം, അത് മുഴുവൻ പലസ്തീൻ ജനതയ്ക്കെതിരെ പൂർണ്ണ യുദ്ധമായിരുന്നു. 2.2 ദശലക്ഷം ജനസംഖ്യയിൽ കുറഞ്ഞത് 65,000 പലസ്‌തീനികൾ കൊല്ലപ്പെട്ടു. 1,64,000 പേർക്ക് പരുക്കേറ്റു. ഇസ്രായേലി സൈനിക വൃത്തങ്ങളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കൊല്ലപ്പെട്ടവരിൽ 83% പേരും സാധാരണക്കാരാണെന്നാണ്. അമേരിക്കക്കാർ എന്ന നിലയിൽ, പലസ്‌തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്നതിൽ നമ്മുടെ പങ്കാളിത്തം അവസാനിപ്പിക്കണം. ഐക്യരാഷ്ട്രസഭയുടെ മാനുഷിക സഹായം പലസ്‌തീന് വൻതോതിൽ വർധിപ്പിക്കണം. പലസ്തീനികൾക്കു സ്വന്തം രാഷ്ട്രം ഉറപ്പാക്കുന്നതിനുള്ള നടപടികൾക്കു സർവ്വ ശക്തിയും ഉപയോഗിക്കണം' അദ്ദേഹം കുറിച്ചു.
ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പലസ്‌തീനികളെ 'മനുഷ്യമൃഗങ്ങൾ' എന്ന് വിളിച്ചതും ധനമന്ത്രി ബെസലെൽ സ്മോട്രിച്ച് 'ഗാസ പൂർണ്ണമായും നശിപ്പിക്കപ്പെടും' എന്ന് പ്രതിജ്ഞയെടുത്തതും തന്റെ നിഗമനത്തിന്റെ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


