ഫലസ്‌തീൻ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
ഗസ്സ: ഫലസ്‌തീൻ അഭയാർത്ഥി ക്യാമ്പിന് നേരെ കഴിഞ്ഞ രാത്രി വൈകി ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ സിഡോണിനടുത്താണ് അക്രമണം നടത്തിയത്. നിലവിലുള്ള വെടിനിർത്തൽ ലംഘിച്ച് കിഴക്കൻ ഗസ്സ സിറ്റിയിലെ പ്രദേശത്തും ഇസ്റാഈൽ ബോംബാക്രമണം നടത്തി.
ഇസ്‌റാഈലി സൈന്യം നടത്തിയ രാത്രികാല റെയ്‌ഡിൽ അൽ-യമൂൻ ടൗണിൽ 14 വയസ്സുകാരനെ വെടിവെച്ച് പരിക്കേൽപ്പിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ, ബത്ലഹേം, ടൂബാസ് എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലും റെയ്‌ഡുകൾ നടത്തി. ഹെബ്രോണിനടുത്തുള്ള ബൈത്ത് ഉമ്മർ ടൗണിൽ ഒരു വീട് ആക്രമിക്കുകയും വീട്ടുകാരെ മർദ്ദിച്ച ശേഷം പുറത്താക്കുകയും വീടിന്റെ പ്രവേശന കവാടം ഇരുമ്പ് ഷീറ്റ് വെച്ച് അടച്ചുപൂട്ടുകയും ചെയ്തതായിമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


