20 ഇന പദ്ധതിക്ക് വഴങ്ങാതെ ഇസ്റാഈൽ; കൂട്ടക്കുരുതിയിൽ 70 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു

Oct 5, 2025 - 14:26
20 ഇന പദ്ധതിക്ക് വഴങ്ങാതെ ഇസ്റാഈൽ; കൂട്ടക്കുരുതിയിൽ 70 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു

ഗസ്സ: രണ്ടു മാസം മുതൽ എട്ടു വയസ്സ് വരെ പ്രായമുള്ള ഏഴ് കുട്ടികൾ ഉൾപ്പെടെ ഇസ്രായേൽ കൂട്ടക്കുരുതിയിൽ 70 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇന്നലെ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 70 ഫലസ്‌തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ബോംബിംഗുകളിലും വ്യോമാക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരിൽ 45 പേരെങ്കിലും പട്ടിണി രൂക്ഷമായ ഗസ്സ സിറ്റിയിൽ നിന്നുള്ളവരാണ്. ഇസ്‌റാഈൽ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ 20-പോയിന്റ് പദ്ധതിയിലെ ചില നിർദ്ദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം തുടരുന്നത്. ഇവിടെ ഇസ്റാഈൽ സൈന്യം ആഴ്ചകളായി ആക്രമണം ശക്തമാക്കുകയും, ഏകദേശം 10 ലക്ഷം ആളുകളെ തിരക്ക് നിറഞ്ഞ തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തിരുന്നു.

ഇസ്‌റാഈൽ സൈന്യം ഒഴിഞ്ഞ് പോകാൻ നിർദ്ദേശിച്ച സുരക്ഷിത മാനുഷിക മേഖലയായ തെക്കൻ ഗസ്സയിലെ അൽ-മവാസിയിലുള്ള അഭയാർത്ഥി ക്യാമ്പിന് നേരെയും ഇസ്റാഈൽ സൈന്യം ആക്രമണം നടത്തി. ഇവിടെ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലും മാസങ്ങളിലുമായി ഈ പ്രദേശം ആവർത്തിച്ച് ആക്രമിക്കപ്പെടുന്നുണ്ട്.
മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പ് ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും വ്യോമാക്രമണങ്ങൾ ഉണ്ടായി. ഫലസ്തീനികൾക്കെല്ലാം ചികിത്സ നൽകാൻ ആശുപത്രികൾക്ക് കഴിയുന്നില്ലെന്നും വടക്കൻ മേഖലയിൽ കടുത്ത ഇന്ധനക്ഷാമത്തിനിടയിലും ചുരുക്കം ചില ചികിത്സാ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ ഒരു തരത്തിലുമുള്ള വെടിനിർത്തലും നടക്കുമെന്ന് തോന്നുന്നില്ലെന്നും അൽ ജസീറ മാധ്യമ പ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0