വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ ഇസ്റാഈൽ ആക്രമണത്തിൽ അഞ്ച് ഫലസ്‌തീനികൾ കൊല്ലപ്പെട്ടു

Oct 14, 2025 - 16:27
Oct 14, 2025 - 17:05
വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ ഇസ്റാഈൽ ആക്രമണത്തിൽ അഞ്ച് ഫലസ്‌തീനികൾ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് ശേഷവും ഗസ്സയിൽ ഇസ്റാഈൽ സൈന്യം ആക്രമണങ്ങൾ തുടരുന്നു. ഗസ്സ സിറ്റിയിലെ ഷുജായിയ്യ പ്രദേശത്ത് ഇസ്റാഈൽ നടത്തിയ വെടിവെപ്പിൽ അഞ്ച് ഫലസ്‌തീനികൾ കൊല്ലപ്പെടുകയും ഖാൻ യൂനിസിൽ നടന്ന വെടിവെപ്പിൽ രണ്ട് ഫലസ്‌തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ പല നഗരങ്ങളിലും ഇസ്‌റാഈൽ സൈന്യം രാത്രികാല റെയ്‌ഡുകൾ നടത്തി വീടുകളിൽ അതിക്രമിച്ചു കടക്കുകയും നിരവധി യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തതായി വാർത്താ ഏജൻസിയായ വാഫ വെളിപ്പെടുത്തി. ഇസ്റാഈൽ ജയിലുകളിൽ നിന്ന് മോചിതരായ ഫലസ്‌തീനികൾക്ക് മർദനമേൽക്കുകയും അപമാനിക്കപ്പെടുകയും ചെയ്‌തതായി അവർ വ്യക്തമാക്കി. നിയമവിരുദ്ധമായി 10,000-ത്തിലധികം ഫലസ്‌തീനികൾ ഇപ്പോഴും ഇസ്‌റാഈൽ ജയിലുകളിൽ കഴിയുന്നുണ്ട്.

വെടിനിർത്തൽ നിലവിൽ വന്നതിൽ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസമുണ്ടെങ്കിലും, സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുള്ള സാഹചര്യമില്ല. ഗസ്സയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഭവനരഹിതരാണ്. പരിക്കേറ്റവർ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്‌ടപ്പെട്ടു. അവർ പട്ടിണിയിലാണ്. വെള്ളം, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം അന്യമായി. കൂടുതൽ സഹായങ്ങൾ ലഭിക്കുമെന്നും റഫ ക്രോസിംഗ് ഉടൻ തുറക്കുമെന്നും ആളുകൾക്ക് ഗസ്സയിലേക്ക് തിരികെ പോകാനും പുറത്തുപോകാനും കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0