തനിക്കുള്ള പുരസ്‌കാരം ട്രംപിന് കൂടി സമര്‍പ്പിക്കുന്നുവെന്ന് നോബൽ പുരസ്‌കാര ജേതാവ് മരിയ കൊറീന മച്ചാഡോ
വാഷിങ്ടൺ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിന് പിന്നാലെ പ്രതികരവുമായി പുരസ്‌കാര ജേതാവ് മരിയ കൊറീന മച്ചാഡോ. തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൂടി സമർപ്പിക്കുന്നതായി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ പറഞ്ഞു. 'വെനസ്വേലയിലെ ജനങ്ങളുടെ ലക്ഷ്യത്തിന് നിർണായക പിന്തുണ നൽകിയ ട്രംപിന് ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും യുഎസിലേയും ലാറ്റിൻ അമേരിക്കയിലെയും ജനങ്ങളെയും ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളെയും പ്രധാന സഖ്യകക്ഷികളായി ഞങ്ങൾ ആശ്രയിക്കുന്നുവെന്നും മരിയ കൊറീന മച്ചാഡോ പ്രതികരിച്ചു. സമാധാനത്തിനുള്ള നോബെല്‍ സമ്മാനം തനിക്ക് അര്‍ഹതപ്പെട്ടതാണ് ഡോണള്‍ഡ് ട്രംപ് പലവട്ടം പ്രസ്താവനകള്‍ നടത്തിയിരുന്നു.
നിക്കോളാസ് മദുറോ നയിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടി സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് മച്ചാഡോയെ ലോകം അറിയുന്നത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുഖം ആയിരിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മച്ചാഡോയെ സർക്കാർ അനുകൂല കോടതി അയോഗ്യയാക്കിയിരുന്നു. മദുറോ സർക്കാരിനെ ഭയന്ന് ഒളിവിൽ കഴിയുമ്പോഴാണ് മച്ചാഡോയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. സർക്കാറിൻ്റെ വേട്ടയാടൽ ഭയന്ന് ഒളിവിൽ കഴിയുന്ന സമയത്തുണ്ടായ പുരസ്‌കാരം അപ്രതീക്ഷിതം എന്ന് മച്ചാഡോ പ്രതികരിച്ചു.
അതേസമയം വെനസ്വേലയിലെ അമേരിക്കൻ താല്പര്യങ്ങൾക്കായി വാദിക്കുന്ന മച്ചാഡോക്ക് പുരസ്കാരം നൽകുന്നതിൽ വിമർശനം ഉയർന്നിട്ടുണ്ട്. വെനസ്വലൻ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ഇടപെടണം എന്ന് വാദിക്കുന്ന മച്ചാഡോ, കടുത്ത ഷാവേസ് വിരോധിയും മുതലാളിത്തതിന്റെ വക്താവുമാണെന്നാണ് വിമർശനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


