കല്‍മേഗി ചുഴലിക്കാറ്റ്; ഫിലിപ്പൈന്‍സില്‍ 66 മരണം
മനില: ശക്തമായ കൽമേഗി ചുഴലിക്കാറ്റിൽ മധ്യ ഫിലിപ്പൈൻസിൽ 66 പേർ മരിച്ചു. അനവധി പേരെ കാണാതാവുകയും പലരും വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നതുമായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി. നാലുലക്ഷത്തോളം പോരെ മാറ്റിപ്പാർപ്പിച്ചതായി സിവിൽ ഡിഫൻസ് ഓഫീസ് ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു. പലവൻ ദ്വീപിലെ എൽ നിദോയിൽ നിന്ന് ആരംഭിച്ച ചുഴലിക്കാറ്റ് പടിഞ്ഞാറൻ ഫിലിപ്പൈൻ സമുദ്രത്തിൻ്റെ (തെക്കൻ ചൈന സമുദ്രം) തീരപ്രദേശങ്ങളിലേക്ക് ആഞ്ഞടിക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



