മെലിസ കൊടുങ്കാറ്റിൽ ജമൈക്കയില്‍ വ്യാപക നാശം

Oct 29, 2025 - 15:49
മെലിസ കൊടുങ്കാറ്റിൽ ജമൈക്കയില്‍ വ്യാപക നാശം

കിങ്സ്റ്റൺ: ജമൈക്കയിൽ ആഞ്ഞടിച്ച മെലിസ കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടം രേഖപ്പടുത്തി. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ കാറ്റഗറി 5 കൊടുങ്കാറ്റായ 'മെലിസ' കര തൊട്ടത്. 295
കിലോമീറ്റർ വേഗതയിലാണ് 'മെലിസ' വീശിയടിച്ചത്. ശക്തമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായത് കാരണം വീടുകളും സ്‌കൂളുകളും ആശുപത്രി കെട്ടിടങ്ങളും തകർന്നുവീഴുകയും റോഡുകൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. മേഖലയിലെ സ്‌കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവയ്ക്ക് നാശനഷ്ട‌മുണ്ടായിട്ടുണ്ടെന്ന് അധികൃതർ  അറിയിച്ചു. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചുഴലിക്കാറ്റ് ഇപ്പോൾ ജമൈക്കയിൽ നിന്ന് മാറി കിഴക്കൻ ക്യൂബയിലേക്ക് നീങ്ങുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0