ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചു 

Nov 17, 2025 - 15:11
ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചു 

ധാക്ക: 2024 ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ. മനുഷ്യത്വത്തിനെതിരായ കുറ്റ കൃത്യം നടത്തിയെന്നതിനാണ് ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ ശിക്ഷ വിധിച്ചത്. പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് പ്രതിഷേധാക്കാർക്ക് എതിരെ മാരക ആയുധങ്ങൾ ഉപയോഗിച്ചുവെന്ന കേസിൽ കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെ‌തിരെ ചുമത്തിയത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്‌മാൻ ഖാൻ കമൽ, പോലീസ് ഐ ജി ചൗധരി അബ്ദു‌ല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടി വിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു രണ്ടു പേർക്കുമെതിരായ കുറ്റം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0