പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു   

Oct 8, 2026 - 11:22
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു   

കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (പി. വാസു - 103) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം.   ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യ സമര രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ നടന്ന ചരിത്രപ്രസിദ്ധമായ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നൽകിയിരുന്നു. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷ് പൊലീസിന്റെ ക്രൂരമായ മർദനത്തിനിരയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യലിസ്റ്റ് പാർട്ടിയിലെ സജീവ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹത്തിന് 'സോഷ്യോ വാസു' എന്ന പേര് ലഭിക്കുന്നത്. അവസാന ശ്വാസം വരെ കറതീർന്ന ഗാന്ധിയൻ ആശയങ്ങളും അഹിംസാ മാർഗവും ഉയർത്തിപ്പിടിച്ച അദ്ദേഹം, നൂറു വയസ്സ് പിന്നിട്ട ശേഷവും പൊതുരംഗത്തും വോട്ടെടുപ്പുകളിലും സജീവമായി പങ്കെടുത്തിരുന്നു.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0