സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; കുതിപ്പിന് ശേഷം വീണ്ടും ഇടിവ് 

Oct 7, 2026 - 15:01
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; കുതിപ്പിന് ശേഷം വീണ്ടും ഇടിവ് 

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയിലും, പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,957 രൂപയും, പവന് 520 രൂപ കുറഞ്ഞ് 1,19,656 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 49 രൂപ കുറഞ്ഞ് 11,218 രൂപയും, പവന് 392 രൂപ കുറഞ്ഞ് 89,744 രൂപയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണ്ണവില കുറയാൻ കാരണമായത്.

മുൻ ദിവസങ്ങളിലെ ഉയർന്ന നിരക്കിൽ നിന്നും സ്വർണ്ണവില താഴേക്കിറങ്ങിയത് വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0