ഹൃദയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു: മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം
കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ വാൽവ് ശസ്ത്രക്രിയയ്ക്കിടെ രോഗി മരണപ്പെട്ട സംഭവത്തിൽ ചികിത്സാ പിഴവും അനാസ്ഥയും ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഇരിട്ടി വള്ളിത്തോട് സ്വദേശിനി ഫാത്തിമ (47) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഫാത്തിമയെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയത്. എന്നാൽ അതിനുശേഷം രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ബന്ധുക്കളെ അറിയിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് പരാതിയുണ്ട്. പിന്നീട് രാത്രി വൈകി മാത്രമാണ് രോഗി മരണപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം ഡോക്ടർമാർ കൃത്യമായി പങ്കുവെച്ചില്ലെന്നും വിവരങ്ങൾ കൈമാറുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നുമാണ് പ്രാഥമിക നിഗമനം. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചു. കുടുംബം പരിയാരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0