ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ പിഴ ഉറപ്പ്: 5 മാസത്തിനിടെ 18 ലക്ഷം പേർ പിടിയിൽ; റെയിൽവേയ്ക്ക് ലഭിച്ചത് 140 കോടി

Sep 24, 2026 - 12:11
ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ പിഴ ഉറപ്പ്: 5 മാസത്തിനിടെ 18 ലക്ഷം പേർ പിടിയിൽ; റെയിൽവേയ്ക്ക് ലഭിച്ചത് 140 കോടി

മുംബൈ: ടിക്കറ്റെടുക്കാതെയുള്ള ട്രെയിൻ യാത്രകൾക്കെതിരെ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നടത്തിയ വ്യാപകമായ മിന്നൽ പരിശോധനകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 18 ലക്ഷത്തോളം പേരെയാണ് റെയിൽവേ പരിശോധകർ പിടികൂടിയത്. കൃത്യമായ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നും, റിസർവ് ചെയ്ത കോച്ചുകളിൽ നിയമാനുസൃതമല്ലാതെ പ്രവേശിച്ചവരിൽ നിന്നുമായി റെയിൽവേ ഈ കാലയളവിൽ 140 കോടിയോളം രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലായി നടപ്പിലാക്കിയ കർശന പരിശോധനകളിലാണ് ഈ തുക സമാഹരിക്കാനായത്.

കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് പിഴ ഈടാക്കിയ തുകയിൽ ഏകദേശം 40 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ശരാശരി പ്രതിദിനം 11,000-ഓളം നിയമലംഘന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ദിവസേന 92 ലക്ഷം രൂപയോളം പിഴയായി ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ തന്നെ മുംബൈ ഡിവിഷനിൽ നിന്നാണ് ഏറ്റവും കൂടുതൽ പിഴ തുക ഈടാക്കിയത്; അവിടെ മാത്രം 58.5 കോടിയോളം രൂപ ലഭിച്ചു. വരും ദിവസങ്ങളിലും ട്രെയിനുകളിലും സ്റ്റേഷൻ പരിസരങ്ങളിലും ഇത്തരം പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും നിയമപരമായി ടിക്കറ്റെടുത്ത് മാത്രം യാത്ര ചെയ്യണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0