കടലില്‍ വീണത് നൂറോളം കണ്ടെയ്നറുകള്‍; കേരള തീരത്ത് ജാഗ്രത നിര്‍ദേശം
കൊച്ചി: കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അറബിക്കടലില്‍ മുങ്ങിയ ചരക്കു കപ്പല്‍ എം എസ് സി എല്‍സ 3ല്‍ നിന്ന് നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഉന്നതല യോഗത്തില്‍ വിലയിരുത്തല്‍. കപ്പലിലെ ഇന്ധനമായ എണ്ണ ചോര്‍ന്നിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ വെള്ളത്തില്‍ കലരുന്നത് തടയാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അടിയന്തരമായി ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്തു. എണ്ണപ്പാട എവിടെ വേണമെങ്കിലുമെത്താം എന്നതിനാല്‍ കേരള തീരത്ത് പൂര്‍ണമായും ജാഗ്രതാ നിര്‍ദേശം നല്‍കി. കപ്പല്‍ മുങ്ങിയ ഭാഗത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



