സമസ്‌ത സെന്റിനറി; മദ്റസാ ശാക്തീകരണ ഫണ്ട് വിതരണം ഒക്ടോബറിൽ 

Sep 23, 2026 - 15:38
സമസ്‌ത സെന്റിനറി; മദ്റസാ ശാക്തീകരണ ഫണ്ട് വിതരണം ഒക്ടോബറിൽ 

കോഴിക്കോട്: സമസ്‌ത സെന്റിനറിയുടെ ഭാഗമായി സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നടപ്പിലാക്കുന്ന മദ്റസാ ശാക്തീകരണ പദ്ധതിയുടെ ഒന്നാംഘട്ടം മദ്റസാ നിർമാണ സഹായ വിതരണവും അടിസ്ഥാന സൗകര്യ നിർമാണ സഹായവും ഒക്ടോബർ അവസാനത്തിൽ വിതരണം ചെയ്യാൻ വിദ്യാഭ്യാസ ബോർഡ് യോഗം തീരുമാനിച്ചു. നേരത്തെ നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ബോർഡ് ഓഫീസിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹരായവർക്ക് വിവരം നൽകുന്നതാണ്. ഇത് സംബന്ധമായി ബോർഡ് ഓഫീസിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ടി അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപള്ളി, പ്രൊഫ. എ കെ അബ്‌ദുൽ ഹമീദ്, വണ്ടൂർ അബ്‌ദുറഹ്മാൻ ഫൈസി, മാളിയേക്കൽ സുലൈമാൻ സഖാഫി, കെ എം എ റഹീം സാഹിബ്, സി പി സൈതലവി മാസ്റ്റർ, എൻ അലി അബ്ദു‌ല്ല സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0