ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കും; കേന്ദ്ര സർക്കാരിന്റെ നിർണായക നിർദേശം
തിരുവനന്തപുരം: തുടർച്ചയായി ആറുമാസം റേഷൻ വിഹിതം വാങ്ങാത്ത ഉപഭോക്താക്കളുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ നിർദേശം. രാജ്യവ്യാപകമായി നടപ്പാക്കുന്ന ‘സ്മാർട്ട് പി.ഡി.എസ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്ന എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കാണ് ഈ നിർദേശം പ്രധാനമായും ബാധകമാകുന്നത്. പൊതുവിഭാഗത്തിൽപെട്ട നീല, വെള്ള കാർഡുടമകളെ ഇത് നേരിട്ട് ബാധിക്കില്ലെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അർഹരായവർക്ക് കൃത്യമായി റേഷൻ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വ്യാജ/നിഷ്ക്രിയ കാർഡുകൾ കണ്ടെത്തി പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നീക്കം. മരവിപ്പിച്ച കാർഡുകൾ റദ്ദാക്കപ്പെടുകയില്ല. മൂന്ന് മാസത്തിനകം ബന്ധപ്പെട്ട ഇ-കെ.വൈ.സി അപ്‌ഡേഷനോ മസ്റ്ററിങ്ങോ പൂർത്തിയാക്കി ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ കാർഡുകൾ പുനഃസ്ഥാപിച്ചു നൽകും. കേരളത്തിൽ മുൻഗണനാ വിഭാഗത്തിലുള്ള ഭൂരിഭാഗം പേരും കൃത്യമായി റേഷൻ വാങ്ങുന്നവരും മസ്റ്ററിങ് പൂർത്തിയാക്കിയവരുമായതിനാൽ, സംസ്ഥാനത്ത് വളരെ ചെറിയൊരു ശതമാനം ആളുകളെ മാത്രമേ ഈ തീരുമാനം ബാധിക്കൂ എന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ വിലയിരുത്തൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0