കർണാടകയിൽ എൻജിനീയർമാർക്ക് ആദരം: പേരിനൊപ്പം ഇനി 'Er' വിശേഷണം ചേർക്കാം; ഉത്തരവിറക്കി സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ എൻജിനീയർമാരുടെ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും അർഹമായ ആദരവും അംഗീകാരവും നൽകി കർണാടക സർക്കാർ. ഡോക്ടർമാർ പേരിനു മുന്നിൽ 'Dr' എന്നും അഭിഭാഷകർ 'Adv' എന്നും ചേർക്കുന്നത് പോലെ, ഇനി മുതൽ എൻജിനീയർമാർക്ക് തങ്ങളുടെ പേരിന് മുന്നിൽ 'Er' (Engineer) എന്ന വിശേഷണം ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എൻജിനീയർമാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് കർണാടക സർക്കാരിന്റെ ഈ നിർണായക തീരുമാനം. സമൂഹ നിർമിതിയിലും അടിസ്ഥാന സൗകര്യ വികസനത്തിലും എൻജിനീയർമാർ വഹിക്കുന്ന പങ്കിനെ മാനിച്ചാണ് നടപടി.
ബിരുദമുള്ള സർട്ടിഫൈഡ് എൻജിനീയർമാർക്ക് ഔദ്യോഗികമായും വ്യക്തിപരമായും പേരിനൊപ്പം 'Er' എന്ന് ഉപയോഗിക്കാം. പ്രൊഫഷണൽ രംഗത്ത് എൻജിനീയർമാർക്ക് കൂടുതൽ വ്യക്തിത്വവും അർഹമായ സ്ഥാനവും ഉറപ്പാക്കാൻ ഈ തീരുമാനം സഹായിക്കും. സർക്കാരിന്റെ ഉത്തരവിനെ കർണാടകയിലെ എൻജിനീയറിങ് സംഘടനകളും പ്രൊഫഷണലുകളും ഹൃദ്യമായി സ്വാഗതം ചെയ്തു. സമൂഹത്തിന് എൻജിനീയർമാർ നൽകുന്ന സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പ്രൊഫഷണൽ അന്തസ്സ് ഉയർത്തുന്നതിനും ഈ തീരുമാനം വലിയൊരു ചുവടുവെയ്പ്പാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0