മഅ്ദനിയുടെ കേസിലെ അന്തിമവാദവും നടപടികളും ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

Sep 17, 2026 - 17:38
മഅ്ദനിയുടെ കേസിലെ അന്തിമവാദവും നടപടികളും ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബംഗളൂരു പരമ്പര സ്ഫോടനക്കേസിലെ പ്രതിയായ പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ കേസിലെ അന്തിമവാദവും നടപടികളും ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് വിചാരണക്കോടതിയോട് ഈ നിർദേശം നൽകിയത്.  

വിചാരണ നടപടികൾ ദീർഘകാലമായി നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ നടപടികൾ വൈകുന്നത് നീതി നിഷേധത്തിന് കാരണമാകുന്നുവെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. ഇതേ കേസിലെ മറ്റൊരു കൂട്ടുപ്രതിയുടെ കാര്യത്തിൽ ഒരു വർഷത്തിനകം വാദം പൂർത്തിയാക്കാൻ മുൻപ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ നിർദേശം തങ്ങൾക്കും ബാധകമാക്കണമെന്ന് മഅ്ദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഹർജി പരിഗണിച്ച കോടതി, ഒരു വർഷത്തിനുള്ളിൽ വാദം കേൾക്കൽ നടപടികൾ പൂർത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0