സർഗ്ഗ വസന്തത്തിന്റെ ചിറകിലേറി 'എസ്പെരൻസ'; ഉദ്ഘാടന സംഗമം പ്രൗഢമായി

Sep 18, 2026 - 10:37
സർഗ്ഗ വസന്തത്തിന്റെ ചിറകിലേറി 'എസ്പെരൻസ'; ഉദ്ഘാടന സംഗമം പ്രൗഢമായി

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ദഅവാ കോളേജ് വിദ്യാർത്ഥി സംഘടനയായ 'ഓർക്കിഡ്' സംഘടിപ്പിക്കുന്ന വാർഷിക സർഗ്ഗവസന്തം 'എസ്പെരൻസ' പ്രൈം ഫെസ്റ്റിവെൽ ഉദ്ഘാടന സംഗമം   പ്രൗഢമായി. പരിപാടിയുടെ ഉദ്ഘാടനം ജാമിഅ സഅദിയ്യ അറബിയ്യ ജനറൽ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് സർഗ്ഗാത്മക വേദികൾ അത്യാവശ്യമാണെന്നും സന്മാർഗ്ഗിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സാഹിത്യ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മാണിക്കോത്ത് ഉസ്താദ് അഭിപ്രായപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി. സുരേന്ദ്രൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വായനയിലൂടെയും എഴുത്തിലൂടെയും സൃഷ്ടിക്കാൻ സാധിക്കുന്ന വിപ്ലവത്തെ പറ്റിയും അദ്ദേഹം സദസ്സിനോട് സംവദിച്ചു. സഅദിയ്യ ദഅവാ കോളേജ് പ്രിൻസിപ്പാൾ ശരീഫ് സഅദിയുടെ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹിബത്തുള്ള അഹ്സനി പ്രാർത്ഥന നടത്തി. ഹാഷിം അഹ്സനി കല്ലാച്ചി, ഇസ്‌മായിൽ സഅദി പാറപ്പള്ളി, 
എം എ അബ്ദുൽ വഹാബ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ഡോ. സ്വലാഹുദ്ധീൻ അയ്യൂബി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുല്ല സഅദി ചിയ്യൂർ, സി.എച്ച്. ഇബ്റാഹിം സഅദി, ഹമീദ് സഅദി തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0