യുപിഐ, റുപേ കാർഡ് ഇടപാടുകൾക്ക് നിരക്ക് ഈടാക്കരുതെന്ന് കേന്ദ്ര വിജ്ഞാപനം
ന്യൂഡൽഹി: യുപിഐ, റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കരുതെന്ന നിർദേശവുമായി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. 2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾ പൂർണ്ണമായും സൌജന്യമായി തുടരുമെന്ന് കേന്ദ്രം ഔദ്യോഗിക വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി.
പണം അയയ്ക്കുന്ന ഉപയോക്താക്കളിൽ നിന്നോ സ്വീകരിക്കുന്ന കച്ചവടക്കാരിൽ നിന്നോ ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും നേരിട്ടോ പരോക്ഷമായോ യാതൊരുവിധ നിരക്കുകളും ഈടാക്കാൻ പാടില്ലെന്നാണ് ഉത്തരവിലുള്ളത്. സാധാരണക്കാരായ ഉപയോക്താക്കൾക്കും ചെറുകിട കച്ചവടക്കാർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും. 2,000 രൂപ വരെയുള്ള എല്ലാത്തരം യുപിഐ, റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട വ്യാപാരികൾക്ക് നൽകുന്ന ഇൻസെന്റീവ് പദ്ധതി തുടരുമെന്നും സർക്കാർ വ്യക്തമാക്കുന്നു. ഡിജിറ്റൽ ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കാൻ സാധ്യതയുണ്ടെന്ന പ്രചാരണങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ടാണ് ധനമന്ത്രാലയത്തിന്റെ ഈ സുപ്രധാന നടപടി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0