ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ

Sep 15, 2026 - 11:49
Sep 15, 2026 - 11:52
ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ

തിരുവനന്തപുരം: നാഷണൽ തെർമൽ പവർ കോർപ്പറേഷൻ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള മുൻ തീരുമാനം ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാരും കെഎസ്ഇബിയും ആലോചിക്കുന്നതായി റിപ്പോർട്ട്. യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങുന്നത് ബോർഡിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. NTPC-യുടെ രത്നഗിരി പവർ പ്ലാന്റിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു പ്രാഥമിക അനുമതി. എന്നാൽ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി എടുത്താൽ പ്രതിദിനം 12 കോടി രൂപയിലധികം അധിക ചിലവ് വരുമെന്ന് കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് നൽകി. കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ലഭ്യമായതും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ബദൽ ശ്രമങ്ങൾ പുരോഗമിക്കുന്നതും തീരുമാനം പുനഃപരിശോധിക്കാൻ കാരണമായി. ബദൽ മാർഗങ്ങളിലൂടെയും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ (NPCIL) നിന്നും വൈദ്യുതി ഉറപ്പാക്കുന്നതിനായി കെഎസ്ഇബി സിഎംഡി ഡൽഹിയിലെത്തി ചർച്ചകൾ നടത്തും. പരമാവധി കുറഞ്ഞ നിരക്കിൽ വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് നിലവിൽ കെഎസ്ഇബി ശ്രമിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0