വിമർശനങ്ങളെ ഭയന്ന് പണ്ഡിതര്‍ക്ക് മിണ്ടാതിരിക്കാനാകില്ല: സയ്യിദ് സാദിഖലി തങ്ങൾ

Sep 15, 2026 - 11:23
വിമർശനങ്ങളെ ഭയന്ന് പണ്ഡിതര്‍ക്ക് മിണ്ടാതിരിക്കാനാകില്ല: സയ്യിദ് സാദിഖലി തങ്ങൾ

കോഴിക്കോട്: എതിർശബ്ദങ്ങൾ ഭയന്ന് പണ്ഡിതന്മാർക്ക് മിണ്ടാതിരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സ്വാദിഖലി ശിഹാബ് തങ്ങൾ. നാദാപുരം തെരുവമ്പറമ്പിൽ റൂഹി ഫിദ നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. മതവിശ്വാസം യുക്തി കൊണ്ട് തെളിയിക്കപ്പെടണമെന്നില്ല. അങ്ങനെ ഭരണഘടന അനുശാസിക്കുന്നുമില്ല. അത് ബുദ്ധിപരവുമല്ല. വിശ്വാസം ഓരോരുത്തരുടെയും അവകാശമാണ്. അത് വേണ്ട സമയത്ത് പറയാൻ മതപണ്ഡിതന്മാർക്ക് ബാധ്യതയുണ്ട്. നേരത്തേ പ്രവാചകന്മാർ ഇത്തരം കാര്യങ്ങൾ നിർവഹിച്ചപ്പോൾ എതിരാളികളുണ്ടായിട്ടുണ്ട്. എതിർശബ്ദ‌ങ്ങളെ ഭയന്ന് അവർ മിണ്ടാതിരുന്നിട്ടില്ല.
മത നിർദേശങ്ങൾ ഉൾക്കൊള്ളാനും തള്ളിക്കളയാനുമുള്ള അവകാശവും നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ, നന്മയെക്കുറിച്ച് പണ്ഡിതന്മാർ സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നും സ്വാദിഖലി തങ്ങൾ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0