ചികിത്സാപ്പിഴവ്; നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കേസെടുത്തു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന് ചികിത്സ നൽകുന്നതിനിടെ ശരീരത്തിൽ സൂചി തറഞ്ഞുകയറിയ സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു. ഗുരുതരമായ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2025 ജൂൺ 24-ന് കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ജു എന്ന യുവതിക്ക് ജനിച്ച പെൺകുഞ്ഞിന്റെ ശരീരത്തിലാണ് ഒരു വർഷത്തിന് ശേഷം ഒരിഞ്ച് നീളമുള്ള സൂചി കണ്ടെത്തിയത്. ജനിച്ചയുടനെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുകയും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതിനെ തുടർന്ന് കുഞ്ഞിനെ നവജാത ശിശുക്കളുടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് നൽകിയ ചികിത്സയ്ക്കിടെയാണ് കുഞ്ഞിന്റെ വലതുഭാഗത്തെ വാരിയെല്ലിന് സമീപം സൂചി കയറിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ പ്രയാസമുണ്ടാവുകയും ചില സമയങ്ങളിൽ കഠിനമായ വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെടുകയും ചെയ്തിരുന്നു. എൻ.ഐ.സി.യുവിൽ വെച്ചുതന്നെ വാരിയെല്ലിന് സമീപം ചെറിയ തടിപ്പും ചുവപ്പുനിറവും കണ്ടപ്പോൾ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. പോലീസിന്റെ ക്രിമിനല്‍ അന്വേഷണത്തിന് പുറമെ ബാലാവകാശ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. പോലീസിനോടും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0