മഅദിൻ 'ഹലാവ തിലാവ' ശ്രദ്ധേയമായി: 10 മണിക്കൂറിൽ ഖുർആൻ മനഃപാഠമായി പാരായണം ചെയ്ത് ഹാഫിളീങ്ങൾ
മലപ്പുറം: മഅദിൻ അക്കാദമി കോളേജ് ഓഫ് ഹിഫ്‌ള് ദഅവ സംഘടിപ്പിച്ച 'ഹലാവ തിലാവ' ഖുർആൻ മനപ്പാഠ പാരായണ സംഗമം ശ്രദ്ധേയമായി. 12 ഹാഫിളീങ്ങൾ തുടർച്ചയായി 10 മണിക്കൂർ കൊണ്ട് വിശുദ്ധ ഖുർആൻ മുഴുവനായും മനഃപാഠമായി പാരായണം ചെയ്തതാണ് ചടങ്ങിന്റെ പ്രധാന ആകർഷണമായത്. രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പാരായണം നടന്നത്. മേൽമുറി വടക്കേപ്പുറം മസ്ജിദ് അബ്ദുറഹ്മാനിൽ നടന്ന പരിപാടി ജാമിഅതുൽ ഹിന്ദ് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ഖുർആൻ പഠനത്തിനും മനപ്പാഠത്തിനും പ്രചോദനം നൽകുന്ന രീതിയിലാണ് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ മികവിനെ പ്രശംസിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്ത പ്രമുഖ വ്യക്തികളും അധ്യാപകരും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0