നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ: എം കെ റാമിന് ജാമ്യം അനുവദിച്ചു

Sep 9, 2026 - 16:41
Sep 9, 2026 - 16:43
നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ: എം കെ റാമിന് ജാമ്യം അനുവദിച്ചു

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിന് ജാമ്യം അനുവദിച്ചു. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.  അഞ്ചരക്കണ്ടി ദന്തൽ കോളേജ് ക്യാമ്പസിൽ പ്രവേശിക്കാനോ കേസിലെ സാക്ഷികളായ വിദ്യാർത്ഥികളെ സ്വാധീനിക്കാനോ പാടില്ല എന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി നടപടി.കഴിഞ്ഞ ഏപ്രിൽ 10-നാണ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയത്.  മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വരെ തള്ളിയതിനെ തുടർന്ന് ജൂലൈയിലാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീതയ്ക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0