എസ് വൈ എസ് കാറഡുക്ക സര്‍ക്കിള്‍ യുവ സമ്പര്‍ക്കം നാളെ ആദൂര്‍ റഹ്‌മത്ത് നഗറില്‍

May 24, 2025 - 11:13
എസ് വൈ എസ് കാറഡുക്ക സര്‍ക്കിള്‍ യുവ സമ്പര്‍ക്കം നാളെ ആദൂര്‍ റഹ്‌മത്ത് നഗറില്‍

ആദൂര്‍: എസ് വൈ എസ് സംസ്ഥാന നേതാക്കളുടെ സര്‍ക്കിള്‍ പര്യടനം യുവസമ്പര്‍ക്കം കാറഡുക സര്‍ക്കിളില്‍ നാളെ രാത്രി എട്ട് മണിക്ക് ആദൂര്‍ റഹ്‌മത്ത് നഗര്‍ ജലാലിയ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
കെ എം സിദ്ദിഖ് സഅദി ആദൂരിന്റെ അധ്യഷതയില്‍ എസ് വൈ എസ് ജില്ല പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് നരിക്കോട് വിഷയാവതരണം നടത്തും. അബ്ദുല്‍ ഖാദര്‍ അമാനി പൈക്ക,അലി മാസ്റ്റര്‍ കുണ്ടാര്‍ ,ഫരീദ് ബാഖവി, ഹല്ലാജ സഖാഫി, ഖാദര്‍ സി എച്ച് കുണ്ടാര്‍, മൊയ്തു സഅദി , സലാം സഅദി, ശക്കിര്‍ സഅദി, ജഅഫര്‍ സഖാഫി, ഖാദര്‍ കൊറ്റുമ്പ, ബി എ  സിറാജ് , ഹസൈനാര്‍ , തുടങ്ങിയവര്‍ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0