അലിഫ് മീം കവിതാ പുരസ്‌കാരം ഒ പി സുരേഷിന്; കവിയരങ്ങ് ശനി, ഞായർ ദിവസങ്ങളിൽ നോളജ് സിറ്റിയിൽ
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന മീം കവിയരങ്ങിന്റെ ഭാഗമായുള്ള 'അലിഫ് മീം കവിതാ പുരസ്‌കാരം' കവി ഒ പി സുരേഷിന്. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന മീം കവിയരങ്ങിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് അവാര്‍ഡ് ജേതാവിന് സമ്മാനിക്കും. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യെ കുറിച്ച് ഒ പി സുരേഷ് രചിച്ച 'മുത്തു വെളിച്ചം' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും. പ്രമുഖ സാഹിത്യകാരന്‍മാരായ കെ സച്ചിദാനന്ദന്‍, പി എന്‍ ഗോപീകൃഷ്ണന്‍, കെ ടി സൂപ്പി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പുതുമകളോടെയാണ് എട്ടാമത് മീം സംഘടിപ്പിക്കുന്നത്. മീം കവിയരങ്ങിന് പുറമെ രണ്ട് വേദികളിലായി സാഹിത്യ ശില്‍പശാല, കന്നഡ കവി ഗോഷ്ടി, തിരുജീവിതം പരിചയപ്പെടുത്തുന്ന ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ കോഴ്സ്, സൗത്ത് ഇന്ത്യയില്‍ പ്രവാചക പ്രമേയ രചനകള്‍ എന്ന വിഷയത്തില്‍ പോസ്റ്റര്‍ പ്രസന്റേഷന്‍, പെണ്‍കുട്ടികള്‍ക്കായി മീം മെഗാ ക്വിസ്, ബുക്ക് ടെസ്റ്റ്, മീം ശില്പശാല തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് മീം എട്ടാം എഡിഷന്‍. പ്രവാചക ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളെ അധികരിച്ച് അക്കാദമിക് ചര്‍ച്ചകളും ടോക്കുകളും സംഘടിപ്പിക്കപ്പെടും. സാഹിത്യ ശില്‍പശാലയില്‍ കെ ഇ എന്‍, ഒ പി സുരേഷ്, അനില്‍ ചേലേമ്പ്ര, പി സുരേന്ദ്രന്‍, റാം മോഹന്‍ പാലിയത്, കെ ആര്‍ ടോണി പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0