സവർക്കർ ക്വിസ് വിവാദം: അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

Aug 19, 2026 - 16:22
Aug 19, 2026 - 16:24
സവർക്കർ ക്വിസ് വിവാദം: അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ഫ്രീഡം ക്വിസ് മത്സരത്തിനായി വിഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്‌ത വിദ്യാഭ്യാസ വകുപ്പ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു. പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകനായ ഗുരുപ്രസാദ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. ഒരുമാസത്തേയ്ക്കാണ് ഇടക്കാല സ്റ്റേ ചെയ്തത്. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കിവേണം അധ്യാപകനെതിരെ സർക്കാർ നടപടിയെടുക്കേണ്ടതെന്ന് കോടതി നിർദേശിച്ചു. എന്നാൽ അച്ചടക്ക നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് തയാറാക്കി നൽകിയ എൽ.പി വിഭാഗം 'ഫ്രീഡം ക്വിസ്' മത്സരത്തിനുള്ള ചോദ്യാവലിയാണ് വലിയ വിവാദത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആര്?' എന്ന ചോദ്യത്തിന് ഉത്തരമായാണ് വിഡി സവർക്കറുടെ പേര് നൽകിയിരുന്നത്. ചരിത്രവസ്‌തുതകൾക്ക് നിരക്കാത്ത ചോദ്യം തയാറാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകനായ ഗുരുപ്രസാദിനെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. എ.ഇഒയുടെ അനുമതിയോടെയാണ് ചോദ്യാവലി തയ്യാറാക്കിയതെന്നും ചരിത്രപരമായ കാര്യമാണ് ചോദ്യത്തിൽ ഉൾപ്പെടുത്തിയതെന്നും അധ്യാപകൻ ഹർജിയിൽ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0