നാടൊരുങ്ങി; മുഹിമ്മാത്ത് മീലാദ് റാലി ഇന്ന്

Aug 13, 2026 - 10:48
നാടൊരുങ്ങി; മുഹിമ്മാത്ത് മീലാദ് റാലി ഇന്ന്

മുള്ളേരിയ: 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ പ്രവാചകർ മുഹമ്മദ് നബി(സ)യുടെ ആയിരത്തി അഞ്ഞൂറ്റി ഒന്നാമത് ജന്മദിന മാസത്തെ വരവേറ്റ് മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷന് കീഴിൽ പ്രസ്ഥാന കുടുംബത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലി ഇന്ന് മുള്ളേരിയയിൽ നടക്കും. നാലുമണിക്ക് അഹ്ദലിയ്യ സെന്ററിൽ നിന്ന് റാലി ആരംഭിക്കും. നഗരം ചുറ്റി മുള്ളേരിയ ജുമാ മസ്ജിദ് പരിസരത്ത് അവസാനിക്കും.  പ്രവാചക പ്രകീര്‍ത്തന ഈരടികളും നശീദകളും സ്‌കൗട്ടും ഫ്ലവർ ഷോകളുമായി നീങ്ങുന്ന റാലി നഗരത്തിന് പുതിയ അനുഭവമാകും.  റാലിയിൽ അണിനിരക്കുന്ന പ്രസ്ഥാന നേതാക്കളും മുഹിമ്മാത്ത് വിദ്യാർത്ഥികളുമുൾപ്പെടെയുള്ള രണ്ടായിരത്തിലേറെ വരുന്ന അതിഥികളെ സ്വീകരിക്കുന്നതിന് അഹ്ദലിയ്യ സെന്റർ കേന്ദ്രീകരിച്ച് വിപുലമായ സജ്ജീകരങ്ങളാണ് നടന്നുവരുന്നത്. 

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ, സയ്യിദ് ഇമ്പിച്ചി തങ്ങൾ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, ഹാജി അമീറലി ചൂരി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, അബ്ബാസ് സഖാഫി മണ്ഠമ, അബ്ദുല്ല ഹാജി ഗുണാജെ, അബ്ദുല്ല ഹാജി നടുബൈൽ തുടങ്ങി സ്ഥാപന, പ്രസ്ഥാന നേതാക്കൾ നേതൃത്വം നൽകും.

തിരു നബി(സ)യുടെ ജന്മദിത്തോടനുബന്ധി

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0