എസ്.വൈ.എസ് യുവ സമ്പര്‍ക്കം; കുമ്പള സോണില്‍ തുടക്കമായി
കുമ്പള: എസ്.വൈ.എസ് സംസ്ഥാന സാരഥികളുടെ സര്‍ക്കിള്‍ പര്യടന ഭാഗമായുള്ള യുവ സമ്പര്‍ക്കത്തിന് കുമ്പള സോണില്‍ തുടക്കമായി. ഉളുവാര്‍ താജുല്‍ ഉലമ സൗധത്തില്‍ നടന്ന ള്ളുവാര്‍ സര്‍ക്കിള്‍ സംഗമത്തില്‍ ജില്ല ക്യാബിനറ്റ് അംഗം ഹനീഫ് സഅദി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം ഫൈസല്‍ മാസ്റ്റര്‍ കണ്ണൂര്‍ വിഷയാവതരണം നടത്തി. സര്‍ക്കിള്‍ പ്രസിഡന്റ് ശാഹുല്‍ ഹമീദ് സഅദി അധ്യക്ഷത വഹിച്ചു. സോണ്‍ കണ്‍ട്രോളര്‍ ഖലീല്‍ മാക്കോട്, സോണ്‍ ഭാരവാഹികളായ മുഹമ്മദ് സഖാഫി കുറ്റിയാളം, മുഹമ്മദ് കുഞ്ഞി ള്ളുവാര്‍, ഫാറൂഖ് സഖാഫി കര, സുബൈര്‍ ബാഡൂര്‍, നസീര്‍ ബാഖവി, അഷ്ഫ് സഖാഫി ഉളുവാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീര്‍ കൊടുവ സ്വാഗതവും ഇ കെ അബ്ബാസ് നന്ദിയും പറഞ്ഞു.
കളത്തൂര്‍ മദീന മഖ്ദൂമില്‍ നടന്ന പുത്തിഗെ സര്‍ക്കിള്‍ യുവ സമ്പര്‍ക്കത്തില്‍ ജില്ല സാമൂഹികം പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ആമുഖ പ്രഭാഷണം നടത്തി. സര്‍ക്കിള്‍ പ്രസിഡന്റ് അഷ്‌റഫ് സഖാഫി ഷേണി അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കൊമ്പാട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഫാറൂഖ് സഖാഫി കര, കെ.എം കളത്തൂര്‍, തുടങ്ങിയര്‍ പ്രസംഗിച്ചു. മുനീസ് സി.കെ സ്വാഗതം പറഞ്ഞു.
ചള്ളങ്കയം താജുല്‍ ഉലമ സൗധത്തില്‍ എസ്.വൈ.എസ് മുന്‍ ജില്ല ഭാരവാഹി ശാഫി സഅദി ആമുഖ പ്രഭാഷണം നടത്തി. ഖലീല്‍ എരുതുംകല്ല് അധ്യക്ഷത വഹിച്ചു. ഫൈസല്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. നസീര്‍ സഖാഫി സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



