സി ജെ പി പാർലമെന്റ് മാർച്ചിന് നേരെ ലാത്തിച്ചാർജ്; ഡൽഹിയിൽ സംഘർഷം  

Jul 20, 2026 - 13:55
സി ജെ പി പാർലമെന്റ് മാർച്ചിന് നേരെ ലാത്തിച്ചാർജ്; ഡൽഹിയിൽ സംഘർഷം  

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ അടിച്ചമര്‍ത്തി ഡല്‍ഹി പൊലീസ്. നിരോധനാജ്ഞ ലംഘിച്ച് പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച ആയിരക്കണക്കിന് പ്രക്ഷോഭകർക്ക് നേരെ ഡൽഹി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ലാത്തിച്ചാർജ് നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. 

ജന്തർ മന്തറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പാർലമെന്റ് സ്ട്രീറ്റിന് സമീപം പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച വിദ്യാർത്ഥികളും യുവാക്കളും അടങ്ങുന്ന സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നേരിടുകയായിരുന്നു. ലാത്തിച്ചാർജിൽ നിരവധി പ്രക്ഷോഭകർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് സെൻട്രൽ ഡൽഹിയിലെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും അഞ്ചോളം മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു.  ഈ പ്രതിഷേധ മാർച്ചിന് ഔദ്യോഗികമായി അനുമതി നൽകിയിരുന്നില്ലെന്നും ന്യൂഡൽഹി ജില്ലയിൽ നിലവിൽ സെക്ഷൻ 163 (BNSS) പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു. അതിനിടെ, സംഘർഷാവസ്ഥ രൂക്ഷമായതോടെ സി.ജെ.പി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പരീക്ഷാ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി സി.ജെ.പി നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരങ്ങൾ. പരിസരപ്രദേശങ്ങളിൽ ഇപ്പോഴും വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0