വിമാന ടിക്കറ്റ് നിരക്ക് ഇനി മാസ തവണകളായി അടയ്ക്കാം; ഇന്ത്യൻ യാത്രക്കാർക്ക് കൈത്താങ്ങായി എമിറേറ്റ്സ്
ന്യൂഡൽഹി: ഇന്ത്യൻ വിമാന യാത്രക്കാർക്ക് ആകർഷകമായ ഇഎംഐ (EMI) പ്ലാനുകളുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈനായ എമിറേറ്റ്‌സ്. ഇനിമുതൽ ടിക്കറ്റ് തുക മുഴുവൻ ഒറ്റത്തവണയായി നൽകുന്നതിന് പകരം, പ്രതിമാസ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (emirates.com) വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
യാത്രക്കാർക്ക് അവരുടെ ബഡ്ജറ്റിന് അനുസരിച്ച് 3 മാസം മുതൽ 36 മാസം (3 വർഷം) വരെയുള്ള കാലാവധിയിൽ തുക ഗഡുക്കളായി അടച്ചുതീർക്കാനുള്ള ഫ്ലെക്സിബിൾ ഓപ്ഷനുകൾ ലഭ്യമാണ്. നിലവിൽ എമിറേറ്റ്‌സ് സർവീസ് നടത്തുന്ന ആഗോള ശൃംഖലയിലെ 140 ഓളം നഗരങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. പ്രവാസികൾക്കും അന്താരാഷ്ട്ര യാത്രക്കാർക്കും വലിയ ആശ്വാസം പകരുന്നതാണ് എമിറേറ്റ്‌സിന്റെ ഈ പുതിയ തീരുമാനം.
ഇന്ത്യയിലെ പ്രമുഖ 12 ബാങ്കുകളുമായി കൈകോർത്താണ് എമിറേറ്റ്‌സ് ഈ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ആക്‌സിസ്, ബേങ്ക് ഓഫ് ബറോഡ, എച്ച് ഡി എഫ് സി, എച്ച് എസ് ബി സി, ഐ സി ഐ സി ഐ, ഐ ഡി ബി ഐ, ഇന്‍ഡസ്ഇന്‍ഡ്, കൊട്ടക് മഹീന്ദ്ര, ആര്‍ ബി എല്‍. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, യെസ് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0