സഅദിയ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ബിരുദദാന സംഗമം പ്രൗഢമായി
കോളിയടുക്കം: സഅദിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കോളിയടുക്കം 2023-26 വര്‍ഷത്തെ ബി. കോം., ബി.ബി.എ ബയോടെക്‌നോളജി, ബി എ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി. എ, ബി എ എക്കണോമിക്‌സ്, എന്നീ ഡിഗ്രി കോഴ്‌സ് വിജയികള്‍ക്കുള്ള കോണ്‍വെക്കേഷന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്‍മാന്‍ ഡോക്ടര്‍ എന്‍ എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഉദുമ എം എല്‍ എ കെ. നീലകണ്ഠന്‍ മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എപി അബ്ദുല്ല മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫസര്‍ പ്രമോദ് വെള്ളച്ചാല്‍ കോണ്‍വക്കേഷന്‍ സ്പീച്ച് നടത്തി. സഅദിയ ഉപാധ്യക്ഷന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, കോളേജ് ക്യാമ്പസ് ഡയറക്ടര്‍ മുസ്തഫ പി വി, എന്നിവര്‍ പ്ലീനറി സെഷനില്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് കബീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ബഷീര്‍ എഞ്ചിനീയർ, അബൂബക്കര്‍ ഹാജി മാണിക്കോത്ത്, അബ്ദുല്‍ ഖാദര്‍ ഹാജി മുല്ലച്ചേരി, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ്, മുല്ലച്ചേരി കുഞ്ഞഹമ്മദ് ഹാജി, തൗസീഫ് പി ബി, ഷാഫി ഹാജി കീഴൂര്‍, സഅദിയ ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഹെമിന്‍, ഹുസൈന്‍ സഖാഫി, ഇബ്രാഹിം സഅദി മുഗു, സഅദിയ്യ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, എം. എ.അബ്ദുല്‍ വഹാബ് സംബന്ധിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഷറഫുദ്ദീന്‍ പാക്യാര സ്വാഗതവും അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0