ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

May 21, 2025 - 16:50
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: താമരശ്ശേരി പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പ്രസിദ്ധീകരിച്ചു.  പരീക്ഷഫലം തടഞ്ഞുവെച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കുറ്റാരോപിതരായ കുട്ടികളുടെ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ബാലവകാശ കമ്മിഷനും നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കും. പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുകളില്‍ അപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി അപേക്ഷ സ്വീകരിക്കുന്നത് ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ നീട്ടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0