സമസ്ത സെന്റിനറി; കോട്ടക്കുന്നിൽ ‘നാട്ടുദർസ്’ ആരംഭിച്ചു
മൊഗ്രാൽ പുത്തൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങളിൽ മതവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'നാട്ടുദർസ്' കോട്ടക്കുന്ന് യൂണിറ്റിൽ പ്രൗഢ തുടക്കമായി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക നിർദ്ദേശപ്രകാരം ആരംഭിച്ച ദർസിന്റെ ക്ലാസുകൾ കാസർഗോഡ് താലൂക്ക് സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്നിന്റെ നേതൃത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രായഭേദമന്യേ പൊതുജനങ്ങളിൽ ഏവർക്കും പങ്കെടുക്കാവുന്ന രീതിയിൽ എല്ലാ ഞായറാഴ്ചകളിലും മർകസ് മൈമനിലാണ് ദർസ് ക്ലാസ്സുകൾ നടക്കുക. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രചിച്ച പ്രശസ്ത ഗ്രന്ഥമായ ‘അൽ വജീസ്’ ആണ് ദർസിൽ പഠനവിധേയമാക്കുന്നത്. ബി കെ മൊയ്‌തു ഹാജി, താഹിർ ഹാജി, ഹക്കീം ഹാജി, ബീരാൻ, സുലൈമാൻ കുഞ്ചാർ, ആദിൽ സഖാഫി, നൗഷാദ് മൈമനി, സിറാജ് കെ കെ, സഹീർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർ ആദ്യ ക്ലാസിൽ സന്നിഹിതരായിരുന്നു. സമസ്ത സെന്റിനറി കോട്ടക്കുന്ന് യൂണിറ്റ് കർമസമിതിയുടെ ആഭിമുഖ്യത്തിലാണ് ദർസ് സംഘടിപ്പിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0