വായന വാരം; മദീന മഖ്ദൂം മദ്രസ വിദ്യാർത്ഥികളുടെ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു

Jun 23, 2026 - 09:20
വായന വാരം; മദീന മഖ്ദൂം മദ്രസ വിദ്യാർത്ഥികളുടെ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു

കളത്തൂർ: കളത്തൂർ മദ്രസത്തുൽ ബദരിയ്യ സുന്നി ബാലസംഘം വിദ്യാർത്ഥികൾ വായനാദിന ഭാഗമായി തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. വായന വാരത്തിന്റെ ഭാഗമായി ക്വിസ്, പുസ്തക നിർമ്മാണം, പുസ്തക മരം, പുസ്തക ചർച്ച, മാഗസിൻ തുടങ്ങി വിദ്യാർത്ഥികളുടെ പഠനവും പാഠ്യേതരവും ആയ പദ്ധതികൾ നടന്നു വരുന്നു. ക്യാമ്പയിൻ കാലത്ത് വിദ്യാർത്ഥികളുടെ വായന ലക്ഷ്യം വെച്ചുകൊണ്ട് പുസ്തക ചാലഞ്ച്, ലൈബ്രറി ടാസ്ക് തുടങ്ങിയ പരിപാടികൾക്ക് തുടക്കം കുറിച്ചു. സദർ മുഅല്ലിം കെ എം കളത്തൂർ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. എസ് ബി എസ് ഭാരവാഹികളായ മുഹമ്മദ് സലീത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, സഹദ് അബ്ദുൽ റഹ്‌മാൻ, മുഹ്യദ്ദീൻ ശാസിൽ, മുഹമ്മദ്‌ സഹൽ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0