പ്ലസ് വൺ പ്രവേശനം കാത്തിരുന്ന വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: പ്ലസ് വൺ പ്രവേശനം കാത്തിരുന്ന വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ താഴെ മൗവ്വലിൽ ഇസ്മയിലിന്റെ മകൾ റിൻഷ (16)യെയാണ് കിടപ്പു മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബേക്കൽ പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നിന്നും പത്താംക്ലാസ് പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ റിൻഷ പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു. എന്നാൽ ആദ്യത്തെ രണ്ട് അലോട്ട് മെന്റിലും സീറ്റു ലഭിച്ചിരുന്നില്ല. ഇതിന്റെ വിഷമത്തിലായിരിക്കും ജീവനൊടുക്കിയതെന്നാണ് സംശയം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0