ടെലഗ്രാം സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച കേന്ദ്ര നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ടെലഗ്രാം സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച കേന്ദ്ര സർക്കാർ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി. ജൂണ്‍ 22വരെ ടെലഗ്രാമിന്റെ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിനെതിര സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇതോടെ കേന്ദ്രത്തിന്റെ നടപടി ചോദ്യം ചെയ്തുള്ള ടെലഗ്രാമിന്റെ ഹര്‍ജി കോടതി തള്ളി. ഐടി നിയമം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് നിരോധനാധികാരമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നീറ്റ് - യുജി പുനഃപരീക്ഷയപമായി ബന്ധപ്പട്ട സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ടെലഗ്രാമിന്റെ സേവനങ്ങള്‍ക്ക് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ടെലഗ്രാം ഉപയോഗിച്ച് സംഘടിത തട്ടിപ്പുസംഘങ്ങള്‍ വ്യാജമോ ചോര്‍ന്നതോ ആയ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുകയും പരീക്ഷാ ക്രമക്കേടുകള്‍ ഏകോപിപ്പിക്കുകയും ചെയ്‌തെന്ന സുരക്ഷാ ആശങ്കകളെ തുടര്‍ന്നായിരുന്നു വിലക്ക്. വിവരസാങ്കേതിക നിയമത്തിലെ സെക്ഷന്‍ 69A പ്രകാരമാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ടെലഗ്രാമിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0