'മോഷണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടൂ' ആപ്പിന്റെ താല്‍ക്കാലിക വിലക്കിനെ പരിഹസിച്ച് ടെലഗ്രാം
ന്യൂഡല്‍ഹി: ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനത്തിന് രാജ്യത്ത് താല്‍ക്കാലിക വിലക്കേർപ്പെടുത്തിയതിനെ പരിഹസിച്ച് ടെലഗ്രാം. നീറ്റ് പുന:പരീക്ഷയുടെ മുന്നോടിയായി ജൂൺ 22 വരെയാണ് വിലക്കേർപ്പെടുത്തിയത്. ടെലഗ്രാം വിലക്കേർപ്പെടുത്തിയതിനെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പങ്കുവെച്ച പോസ്റ്റിന് താഴെ ടെലഗ്രാം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നും കമന്റ് അയച്ചായിരുന്നു പരിഹാസം. 'മോഷണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടൂ, വേഗതയില്‍ വാഹനം ഓടിക്കുന്നതിനാല്‍ റോഡുകള്‍ അടച്ചിടൂ' എന്നായിരുന്നു പരിഹാസം. വിലക്കിനെതിരെ ടെലഗ്രാം സ്ഥാപകന്‍ പാവല്‍ ദുറോവും രംഗത്തത്തി. വിലക്ക് കാരണമായി ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും വിലക്ക് കൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച നില്‍ക്കില്ലെന്നും സംവിധാനത്തിന് ഉള്ളിലുള്ളവര്‍ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ നീക്കം തുടരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0