മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 'തീമാറ്റിക്ക് വീക്ക്' ക്യാമ്പയിന് തുടക്കമായി

Jun 15, 2026 - 11:29
മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 'തീമാറ്റിക്ക് വീക്ക്' ക്യാമ്പയിന് തുടക്കമായി

പുത്തിഗെ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയും സാംസ്കാരിക അവബോധം സൃഷ്ടിക്കുകയും മികച്ച വിദ്യാര്‍ത്ഥിത്വം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്കൂൾ ആവിഷ്‌കരിച്ച 'തീമാറ്റിക്ക് വീക്ക്' ക്യാമ്പയിന് തുടക്കമായി. ഓരോ ആഴ്ചയിലും പ്രത്യേക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ക്യാമ്പയിനാണ് തീമാറ്റിക് വീക്ക്. 

ആദ്യ ആഴ്ചയില്‍ 'നമുക്ക് ചിരിക്കാം' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ക്യാമ്പയിന്‍റെ ഉദ്ഘാടനം ഉമര്‍ സഖാഫി കര്‍ന്നൂര്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉമറുല്‍ ഫാറൂഖ്, ഹെഡ്മാസ്റ്റര്‍ അഹമ്മദ് സാദിഖ്, പ്രിന്‍സിപ്പാള്‍ രൂപേഷ്, അഷ്റഫ് സഖാഫി ഉളുവാര്‍, രാജീവന്‍, ഉമര്‍ സഖാഫി കോളിയൂര്‍, സുമിത്ത് കുമാര്‍, റൈഹാനത്ത്, വിന്‍സി ജോസ്, സന്ധ്യലത തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0