ആദൂർ സയ്യിദ് അലി അൽ അഹ്ദൽ പൂക്കുഞ്ഞി തങ്ങളുടെ അനുസ്മരണ പ്രാർത്ഥന സംഗമം സമാപിച്ചു

Jun 11, 2026 - 14:25
ആദൂർ സയ്യിദ് അലി അൽ അഹ്ദൽ പൂക്കുഞ്ഞി തങ്ങളുടെ അനുസ്മരണ പ്രാർത്ഥന സംഗമം സമാപിച്ചു

മുള്ളേരിയ: കഴിഞ്ഞ മാസം വിട പറഞ്ഞ ആത്മീയ നേതൃത്വവും പണ്ഡിതനുമായ ആദൂർ സയ്യിദ് അലി അൽ അഹ്ദൽ  പൂക്കുഞ്ഞി തങ്ങളുടെ വഫാതിൻ്റെ നാൽപതാം ദിവസം സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിന് സാക്ഷികളായത് ആയിരങ്ങൾ. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള പ്രമുഖർ സംബന്ധിച്ചു. ഖത്മുൽ ഖുർആൻ, തഹ്ലീൽ, നസീഹത്, തബറുക് വിതരണം തുടങ്ങിയ പരിപാടികൾ നടന്നു.

സമസ്ത കേരള ജംഇയതുൽ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡൻ്റ്  ഖുദ് വതുസ്സാദാത് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ പ്രാർത്ഥന സദസിന് നേതൃത്വം നൽകി. സയ്യിദ് ഇസ്മാഈൽ അൽ അഹ്ദൽ ആദൂർ അദ്ധ്യക്ഷത വഹിച്ചു. മൗലിദ് മജ്ലിസിന് സയ്യിദ് സൈനുൽ ആബിദീൻ അഹ്ദൽ തങ്ങൾ കണ്ണവം നേതൃത്വം നൽകി. സമസ്ത സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ, സയ്യിദ് മുഹമ്മദ് മദനി തങ്ങൾ അൽ ബുഖാരി മൊഗ്രാൽ, സയ്യിദ് മുഹമ്മദ് അശ്റഫ് അസ്സഖാഫ് തങ്ങൾ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ, സയ്യിദ് അബ്ദുൽ മജീദ് മൗലാ തങ്ങൾ, സയ്യിദ് അബ്ദുസ്സലാം അൽ അഹ്ദൽ, സയ്യിദ് ഹാമിദ് അൻവർ തങ്ങൾ മുഹിമ്മാത്ത്, സയ്യിദ് സഅദ് അൽ അഹ്ദൽ, സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ, സയ്യിദ് അബ്ദു റഹ്മാൻ മസ്ഊദ് തങ്ങൾ ഖുറ, ഹാഫിള് സയ്യിദ് സ്വാലിഹ് അൽ അഹ്ദൽ തങ്ങൾ, ഹമീദ് തങ്ങൾ ആദൂർ, സയ്യിദ് ജമാൽ അൽ അഹ്ദൽ, സയ്യിദ് അബ്ദുൽ വഹാബ് ജിഫ്രി തങ്ങൾ, സയ്യിദ് ഹൈദരലി തങ്ങൾ മലപ്പുറം, സയ്യിദ് മുത്തു തങ്ങൾ, സയ്യിദ് ഫളൽ തങ്ങൾ, സയ്യിദ് യഹ്‌യ തങ്ങൾ, സയ്യിദ് ജലാലുദ്ദീൻ ഹാദി തങ്ങൾ, സയ്യിദ് ത്വൽഹത്ത് തങ്ങൾ, റഫീഖ് സഅദി ദേലംപാടി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, മൂസ സഖാഫി കളത്തൂർ, അബ്ബാസ് സഖാഫി, അനസ് ഹംസ അമാനി, സകരിയ ഫൈസി, ഉസ്മാൻ സഅദി പട്ടോരി, ആദം ദാരിമി, താജുദ്ദീൻ നിസാമി, അബ്ദുല്ല സഅദി ചിയ്യൂർ, യു കെ ഹസൈനാർ സഖാഫി, സിദ്ദീഖ് സഖാഫി ബായാർ, അബ്ദുൽ ഖാദിർ സഖാഫി നാരംപാടി, അബ്ദുൽ അസീസ് മിസ്ബാഹി, സ്വലാഹുദ്ദീൻ സഖാഫി, എ കെ അബ്ദുൽ ഖാദിർ ഹാജി, കെ എം ഹസൈനാർ ഹാജി, എ കെ ശാഫി ഹാജി, അഹ്മദലി ബെണ്ടിച്ചാൽ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0