ബന്തിയോട് അടുക്ക മർക്കസ് സീക്യൂ പ്രീ സ്കൂൾ 'അലിഫ് ഡേ' പ്രൗഢമായി
ബന്തിയോട്: മർക്കസിന് കീഴിൽ ബന്തിയോട് അടുക്കയിൽ പ്രവർത്തിക്കുന്ന സീ ക്യൂ പ്രിസ്കൂളിൻ്റെ പഠനാരംഭം 'അലിഫ് ഡേ' പ്രൗഢമായി. മർക്കസ് വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തി. സയ്യിദ് ആരിഫ് ഹസൻ ജൗഹരി ചേവാർ, സി എ കയ്യാർ, മജീദ് പച്ചമ്പള എന്നിവർ ആശംസകളർപ്പിച്ചു. മുഹമ്മദ് സഖാഫി തോക്കെ, അബ്ബാസ് സഖാഫി ചേവാർ, സിദ്ധീഖ് സഅദി ചിന്നമുഗർ, അർസൽ അഹ്ദൽ നഗർ എന്നിവർ സംബന്ധിച്ചു. ഡയറക്ടർ അബ്ദുറഹീം സ്വാബിരി സ്വാഗതവും ബദ്റുൽ മുനീർ സഖാഫി അട്ടഗോളി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0