ശരീരം കീറിമുറിക്കാതെ പോസ്റ്റ് മോർട്ടം; വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ മുരളീധരന്‍

Jun 10, 2026 - 10:43
ശരീരം കീറിമുറിക്കാതെ പോസ്റ്റ് മോർട്ടം; വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ മുരളീധരന്‍

കോഴിക്കോട്: ശരീരം കീറിമുറിക്കാതെ പോസ്റ്റ് മോർട്ടം ചെയ്യുന്ന വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'കായകല്‍പ്പം' സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ഷാഫി പറമ്പിൽ എം പി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒട്ടാകെ ഇത് നടപ്പാക്കാൻ മുപ്പതു കോടിയോളം രൂപ ചെലവു വരുമെന്നും ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഈ സൗകര്യം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മ്മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കി ക്രോഡീകരിച്ച് പരിഹാരം കാണും. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കണക്കെടുത്ത് പരിഹാരം കാണും. പുതിയ ചുവടുവെപ്പിനോട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം സഹകരിച്ച് ഒരു കുടുംബമായി മുന്നോട്ടുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0