ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതിനൊന്നാം ഉറൂസ് മൂബാറകിന് നാളെ തുടക്കമാവും 

Jun 10, 2026 - 09:37
Jun 10, 2026 - 09:41
ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതിനൊന്നാം ഉറൂസ് മൂബാറകിന് നാളെ തുടക്കമാവും 

മഞ്ചേശ്വരം: മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ പതിനൊന്നാമത്‌ ഉറൂസ് മുബാറക്കിന് നാളെ വ്യാഴം വൈകിട്ട് നാല് മണിക്ക് മഞ്ചേശ്വരം മള്ഹറില്‍ കൊടിയുയരും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തും. മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പച്ചിക്കോയ അല്‍ ബുഖാരി കൊയിലാണ്ടി നേതൃത്വം നല്‍കും. ഇതോടെ നാല് ദിവസം നീണ്ടുനില്‍ക്കൂന്ന ഉറൂസ് പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും. തുടർന്ന് നടക്കുന്ന ഉറൂസ് മുബാറക്ക് ഉദ്ഘാടന സെഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷൻ ഖുദ്‌വതു സ്സാദാത്ത് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈൻ സഅദി കെ സി റോഡ് പ്രഭാഷണം നടത്തും. മഗ്രിബ് നമസ്കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. മുഹമ്മദ്‌ റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തും.12ന് വെള്ളി വൈകിട്ട് 4 മണിക്ക് നടക്കുന്ന ഹദായ സംഗമത്തിന് സയ്യിദ് ഇബ്രഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലകട്ട നേതൃത്വം നല്‍കും. മഗ്രിബ് നമസ്കാരാനന്തരം നടക്കുന്ന ജല്‍സത്തു നസീഹയില്‍ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവന്തുരുത്തി പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് പി എസ് ആറ്റക്കോയ ബാഹസൻ പഞ്ചിക്കൽ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. അബ്ദുല്ല അഹ്സനി ചെങ്ങാനി, ഹംസക്കോയ ബാഖവി അൽ കാമിലി കടലുണ്ടി പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. 13-ന് ശനി രാവിലെ 7 മണിക്ക് അലുംനി മീറ്റ് നടക്കും. 10 മണിക്ക് നടക്കുന്ന പ്രസ്ഥാനിക സംഗമത്തിൽ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം അധ്യക്ഷത വഹിക്കും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അബ്ദുൽ കരീം മാസ്റ്റർ ദർബർകട്ട വിഷയാവതരണം നടത്തും. വൈകിട്ട് 7 മണിക്ക് നടക്കുന്ന ജൽസത്തു തിദ്കാര്‍ സംഗമത്തിൽ സമസ്ത ഉപാധ്യക്ഷൻ അമീനുശരീഅ: സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് അഷ്‌റഫ്‌ അസ്സഖാഫ് ആദൂരിന്റെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശവറ അംഗം എ പി  അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അലവി ജലാലുദ്ധീൻ അൽ ഹാദി ഉജിര, ഡോ.മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദർ, എ. കെ. എം അഷ്‌റഫ്‌ എം.എൽ.എ, സുലൈമാൻ കരിവെള്ളൂർ, മൂസൽ മദനി അൽ ബിഷാറ, മുഹമ്മദ്‌ സഖാഫി പാത്തൂർ തുടങ്ങിയവർ പ്രഭാഷണം നടത്തും. 14-ന് ഞായർ രാവിലെ പത്തുമണിക്ക് മൗലിദ് മജിലിസ് നടക്കും. തുടർന്ന് അന്നദാനത്തോടുകൂടെ ഉറൂസ് മുബാറക്ക് സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0