സ്ത്രീകൾക്ക് കെ എസ് ആർ ടി സി സൗജന്യയാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പിലാകുന്നത് ആദ്യം ഓർഡിനറി ബസ്സുകളിൽ മാത്രം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്തിമ തീരുമാനമെടുക്കുന്നതിനുമായി ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി നിർണ്ണായക ചർച്ച നടത്തി. ജൂൺ 15 മുതൽ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച് ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിക്കാനാണ് നിലവിലെ ധാരണ. ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക തീരുമാനം. ഈ രീതിയിലാണെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ പ്രതിമാസം 57 കോടി രൂപ സർക്കാർ അനുവദിച്ചാൽ മതിയാകും. 100 ദിവസത്തെ പഠനത്തിന് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് ഉൾപ്പെടെയുള്ള മാറ്റങ്ങളുമായി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0