സമസ്ത സെൻ്റിനറി; മുള്ളേരിയ സോൺ പ്രമേയ സമ്മേളനം പള്ളത്തൂരിൽ

Jun 7, 2026 - 12:14
Jun 7, 2026 - 12:16
സമസ്ത സെൻ്റിനറി; മുള്ളേരിയ സോൺ പ്രമേയ സമ്മേളനം പള്ളത്തൂരിൽ

മുള്ളേരിയ: സമസ്ത സെൻ്റിനറിയുടെ പ്രചരണാർത്ഥം കേരള മുസ്ലിം ജമാഅത് മുള്ളേരിയ സോണിൻ്റെ നേതൃത്വത്തിൽ ജൂൺ 12ന് പ്രമേയ സമ്മേളനം നടക്കും. പള്ളത്തൂർ സയ്യിദ് അലി പൂക്കുഞ്ഞി തങ്ങൾ സ്ക്വയറിലാണ് സമ്മേളനം നടക്കുന്നത്. സിദ്ദീഖ് സഖാഫി അരിയൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. പരിപാടി വിജയിപ്പിക്കുന്നതിനായി ചേർന്ന യോഗത്തിൽ സോൺ ഇ സി ചെയർമാൻ ജമാലുദ്ദീൻ സഖാഫി ആദൂർ അധ്യക്ഷത വഹിച്ചു. ഡിഎം കുഞ്ഞി മദനി അഡൂർ ഉദ്ഘാടനം ചെയ്തു. അബ്ദു റഹ്മാൻ സഖാഫി പള്ളങ്കോട്, സവാദ് ആലൂർ, അഷ്റഫ് സഖാഫി അഡൂർ, അബ്ദുറഹ്മാൻ സഅദി പള്ളപ്പാടി, അജ്മാൻ മുഹമ്മദ് ഹാജി, ഇബ്റാഹീം സഅദി പള്ളത്തൂർ, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്ല പരപ്പ, ഹിസാമുദ്ദീൻ സഖാഫി ആദൂർ, അഹ്മദ് മുസ്ലിയാർ ബോവിക്കാനം, ഹല്ലാജ സഖാഫി ആദൂർ സംസാരിച്ചു. അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0