എസ് വൈ എസ് കാറഡുക്ക സർക്കിൾ പരിസ്ഥിതി ദിനം ആചരിച്ചു  

Jun 5, 2026 - 12:20
എസ് വൈ എസ് കാറഡുക്ക സർക്കിൾ പരിസ്ഥിതി ദിനം ആചരിച്ചു  

ആദൂർ: 'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം' എന്ന ശീർഷകത്തിൽ നടക്കുന്ന എസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി കാറഡുക്ക സർക്കിൾ പരിസ്ഥിതി ദിനം ആചരിച്ചു. മഞ്ഞമ്പാറ താജുൽ ഉലമ കൾച്ചറൽ സെൻറർ പരിസരത്ത് നടന്ന പരിപാടി സയ്യിദ് മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രസിഡൻറ് കെ എം സിദ്ദീഖ് സഅദി ആദൂർ അധ്യക്ഷത വഹിച്ചു. കെ എം അസൈനാർ ഹാജി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ജഅഫർ സഖാഫി ആദൂർ സന്ദേശപ്രഭാഷണം നടത്തി. ഇല്യാസ് കൊറ്റുമ്പ, സയ്യിദ് കാസിം സഖാഫി, ഹനീഫ് സഅദി കാമിൽ സഖാഫി, അസൈനാർ, ഷക്കീർ സഅദി മുള്ളേരിയ, ഉമർ റഹ്മത്ത് നഗർ, സിറാജ് പടിയത്തടുക്ക, ഷാഫി ടി കെ, എപി ഹംസ ഹാജി, എ കെ മുഹമ്മദ് കുഞ്ഞി കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0