ജില്ലാ സാഹിത്യോത്സവ്; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

Jun 4, 2026 - 13:57
Jun 4, 2026 - 13:59
ജില്ലാ സാഹിത്യോത്സവ്; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

കാസർകോട്: ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ സീതാംഗോളിയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് മുപ്പത്തിമൂന്നാമത് കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലു മണിക്ക് നടക്കും. സയ്യിദ് ജമലുൽലൈലി തങ്ങൾ കര ഓഫീസ് ഉദ്ഘാടനം നിർവഹിക്കും.കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡൻ്റ് പള്ളങ്കോട് അബ്‌ദുൽ ഖാദർ മദനി, ജനറൽ സെക്രട്ടറി സുലൈമാൻ കരിവള്ളൂർ, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, ജനറൽ സെക്രട്ടറി സിദ്ധീഖ് സഖാഫി ബായാർ, സ്വാഗത സംഘം ചെയർമാൻ അബ്ദുൽ റഹ്‌മാൻ അഹ്സനി, കൺവീനർ മൂസ സഖാഫി കളത്തൂർ, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് റഈസ് മുഈനി, ജനറൽ സെക്രട്ടറി ബാദുഷ സഖാഫി,  തുടങ്ങിയവർ സംബന്ധിക്കും. ജില്ല സാഹിത്യോത്സവിനെ വരവേൽക്കാർ വൻ ഒരുക്കങ്ങളാണ് സീതാംഗോളിയിൽ നടന്നു വരുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0