മള്ഹര്‍ സന്ദേശ യാത്രക്ക് നാളെ തുടക്കമാവും

മഞ്ചേശ്വരം: ജൂണ്‍ 19,20,21,22 തിയതികളില്‍ മഞ്ചേശ്വരം മള്ഹര്‍ കാമ്പസില്‍ നടക്കുന്ന
മള്ഹര്‍ സില്‍വര്‍ ജൂബിലി സമ്മേളനവും സ്ഥാപനത്തിന്റെ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ പത്താം ഉറൂസ് മുബാറക്കിന്റെ പ്രചരണാര്‍ത്ഥം സയ്യിദ് മുസ്ത്വഫ സിദ്ദീഖി മമ്പുറം നയിക്കുന്ന സന്ദേശയാത്ര നാളെ (മെയ് 19ന്)രാവിലെ 9.00മണിക്ക് തൃക്കരിപ്പൂര്‍ ബീരിച്ചേരി മഖാം സിയാറത്തോടെ ആരംഭിക്കും. മഖാം സിയരത്തിന്ന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മുജമ്മഅ് നേതൃത്വo നല്‍ക്കുo. അബ്ദുല്‍ അസീസ് സഖാഫി മച്ചാമ്പാടി കോ ഒഡിനേറ്ററും ഹസന്‍ സഅദി അല്‍ അഫ്‌ളലി, കുഞ്ഞാലി സഖാഫി അല്‍ ഹികമി, ത്വയ്യിബ് സഅദി കുന്നുംപുറം, അബ്ദുറഊഫ് മിസ്ബാഹി, മൊയ്തീന്‍ മൂടബൈല്‍ ഉപനായകരുമായ യാത്ര 9 സോണുകളില്‍ പര്യടനം പൂര്‍ത്തിയാക്കി മെയ് 25ന് മഞ്ചേശ്വരത്ത് സമാപിക്കും.
What's Your Reaction?






